Monday
12 January 2026
21.8 C
Kerala
HomeKeralaമീഡിയ വൺ വിലക്കിന് സ്റ്റേ; ചാനൽ സംപ്രേഷണം തുടരും

മീഡിയ വൺ വിലക്കിന് സ്റ്റേ; ചാനൽ സംപ്രേഷണം തുടരും

മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിന് സുപ്രിം കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രിം കോടതി അറിയിച്ചു. മീഡിയ വൺ ചാനലിൻ്റെയും എഡിറ്റർ പ്രമോദ് രാജൻ്റെയും ഹർജികളാണ് കോടതി പരിഗണിച്ചത്. ഇതോടെ ചാനലിന് സംപ്രേഷണം തുടരാനാവും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഫെബ്രുവരി എട്ടിനാണ് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയത്. ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ചാനല്‍ ഉടമകളും ജീവനക്കാരും പത്രപ്രവര്‍ത്തക യൂണിയനും അപ്പീല്‍ നല്‍കിയിരുന്നത്. അപ്പീലില്‍ ഫെബ്രുവരി 10 ന് വാദം പൂര്‍ത്തികരിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. മീഡിയവണ്ണിന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments