ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; തളിക്കുളം സ്വദേശി അറസ്റ്റിൽ

0
44

സുഹൃത്തായിരുന്ന ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വിഡിയോയും മറ്റും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

ദുബായിയിൽ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായ ഐശ്വര്യ ഡോംഗ്രെ ഐപിഎസിൻ്റെ പ്രത്യേക നിർദേശാനുസരണം ലുക്ക് ഔട്ട് സർക്കുലർ പ്രസിദ്ധീകരിച്ചിരുന്നതിനെ തുടർന്ന് പ്രതിയെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ പത്മരാജൻ അറസ്റ്റ് ചെയ്യുകയായിരുന്നു.