Wednesday
14 January 2026
25.8 C
Kerala
HomeKeralaറാന്നിയിൽ 13 വയസുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ

റാന്നിയിൽ 13 വയസുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ

റാന്നിയിൽ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. റാന്നി സ്വദേശി ഷിജു (40) ആണ് അറസ്‌റ്റിലായത്‌. പെൺകുട്ടി താമസിക്കുന്ന വാടകവീട്ടിലെത്തി രണ്ടുപ്രാവശ്യം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപികയോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ മുഖേന പോലീസിൽ പരാതി നൽകുകയായിരുന്നു. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അമ്മയും പെൺകുട്ടിയും മാത്രമാണ് വാടകവീട്ടിൽ കഴിയുന്നത്. ഷിജു ഈ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.

ഫെബ്രുവരി 27നും മാർച്ച് എട്ടിനും വീട്ടിലെത്തിയ ഷിജു പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ. അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ എത്തിയിരുന്നത്. രണ്ടുതവണയും വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

അമ്മയുടെ നിർബന്ധ പ്രകാരം പ്രതിക്കൊപ്പമാണ് വിദ്യാർഥിനി എന്നും സ്‌കൂളിൽ പോയിരുന്നത്. ഇത് ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മക്കും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

RELATED ARTICLES

Most Popular

Recent Comments