Monday
12 January 2026
31.8 C
Kerala
HomeKeralaപാഴ്‌സൽ ഓഫീസിൽ നിന്നും രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

പാഴ്‌സൽ ഓഫീസിൽ നിന്നും രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

കോഴിക്കോട് റെയിൽവേ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ എത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആർപിഎഫ് 2 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്‌പെക്‌ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അപർണ അനിൽകുമാർ, സിപിഒ സിറാജ്, സുമേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് പാഴ്‌സൽ ഓഫീസിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

രണ്ട് ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്‌ഥർ വിവരം അറിയിച്ചതിനെ തുടർന്ന് എക്‌സൈസ്‌ സംഘം എത്തി പരിശോധിച്ച് ചാക്കുകൾ കസ്‌റ്റഡിയിൽ എടുത്തു. അഹമ്മദാബാദിൽ നിന്നും ആഴ്‌ചകൾക്ക് മുൻപാണ് ഇത് പാഴ്‌സൽ ഓഫീസിൽ എത്തിയത്. പാഴ്‌സൽ സ്വീകരിക്കാൻ ഉടമ എത്താത്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കൂടാതെ പാഴ്‌സൽ അയച്ച വ്യക്‌തിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്‌തമാക്കി.

RELATED ARTICLES

Most Popular

Recent Comments