Monday
12 January 2026
27.8 C
Kerala
HomeKeralaകൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കൊല്ലം ജില്ലയിലെ പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ നിയാസ് (29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ ഗോകുൽ (23) എന്നിവരെയാണ് കൊല്ലം ഈസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ആലുംമൂട് മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

ആക്രമി സംഘത്തിലെ പ്രധനികളായ അൻസാർ, നിഷാദ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു. വിവാഹിതയായ സ്‌ത്രീയുമായി അൻസർ സൗഹൃദം പുലർത്തുന്നത് ചോദ്യം ചെയ്‌ത മുഹമ്മദ് തസ്ളീക് എന്ന യുവാവാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. യുവാവിനെ ആക്രമിക്കാൻ അൻസാർ ഏർപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്.

ജീപ്പിലാണ് അക്രമി സംഘം എത്തിയത്. തുടർന്ന് യുവാവിനെ വീടിന് പുറത്തെ റോഡിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കമ്പിവടി കൊണ്ടും വടിവാൾ കൊണ്ട് ആക്രമിക്കുകയും ചെയ്‌തിരുന്നു. കമ്പിവടി കൊണ്ട് യുവാവിന്റെ കഴുത്തിന് പിന്നിൽ വെട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. തസ്ളീക്കിനെ രക്ഷിക്കാനെത്തിയ ബന്ധുവായ സലീമിന്റെ കാൽ ആക്രമി സംഘം അടിച്ചോടിക്കുകയും ചെയ്‌തിരുന്നു.

RELATED ARTICLES

Most Popular

Recent Comments