‘ശുചിത്വ നഗരം പദ്ധതി’: സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ 10 കോടി

0
65

സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ ശുചിത്വ നഗരം പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു. ഡാമുകളിലെ മണൽവാരൽ ഉപകരണങ്ങൾക്കായി 10 കോടി രൂപ അനുവദിക്കും. അഷ്ടമുടിക്കായൽ ശുചീകരണത്തിന് 20 കോടിയും ശാസ്‌താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടിയും അനുവദിച്ചു.

മൺറോതുരുത്തിന് രണ്ട് കോടി. അഴീക്കൽ ബേപ്പൂർ, കൊല്ലം പൊന്നാനി തുറമുഖങ്ങൾക്ക് 41.5 കോടി യും വിഴിഞ്ഞം, തങ്കശേരി തുറമുഖങ്ങൾക്ക് 10 കോടിയും അനുവദിച്ചു. ആലപ്പുഴ തുറമുഖം 2.5 കോടിയും ബേപ്പൂർ തുറമുഖം ആഴംകൂട്ടാൻ 15 കോടിയും അനുവദിച്ചു. കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടിയും നൽകും. കൊച്ചിയിലെ യാത്രാ സൗകര്യ വികസനത്തിന് 10 കോടിയും അനുവദിക്കും.