Friday
19 December 2025
20.8 C
Kerala
HomeKeralaമരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ രണ്ടുകോടി

മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ രണ്ടുകോടി

മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ തുക വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സമ്പൂർണ ബജറ്റ്. മദ്യം ഉത്പാദിപ്പിക്കാനായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാനുള്ള നിർദേശവും ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിൽ മിനി ഫുഡ് പ്രോസസിങ് പാർക്ക് കൊണ്ടുവരും. പാർക്കുകൾക്കായി 100 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്.

റോഡ് നിർമാണത്തിൽ റബർ മിശ്രിതം ചേർക്കുന്നതിന് 50 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നാളികേര വികസനത്തിന് 73 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയുമാണ് നീക്കിവെച്ചത്.

RELATED ARTICLES

Most Popular

Recent Comments