Monday
12 January 2026
31.8 C
Kerala
HomeIndiaജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ഗുറേസ് സെക്‌ടറിലാണ് അപകടമുണ്ടായത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം എന്താണ് എന്നു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്‌തതയില്ല. മോശം കാലാവസ്‌ഥ ആയിരുന്നെന്നും ഹെലികോപ്റ്റര്‍ ലാന്‍‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഒരു ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments