വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ

0
49
Chernobyl-nuclear-power-plant

ചെർണോബിൽ ആണവനിലയത്തിലെ വൈദ്യുതി പുനഃസ്‌ഥാപിക്കാൻ വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ. ചെർണോബിൽ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് റഷ്യ അടിയന്തരമായി താൽക്കാലിക വെടിനിർത്തൽ പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. വൈദ്യുതി തടസം തുടർന്നാൽ റേഡിയേഷൻ ചോർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“48 മണിക്കൂർ ശേഷിയുള്ളതാണ് ചെർണോബിൽ ന്യൂക്‌ളിയർ പവർ പ്ളാന്റിലെ റിസർവ് ഡീസൽ ജനറേറ്ററുകൾ. അതിനുശേഷം, ന്യൂക്‌ളിയർ ഇന്ധനത്തിനുള്ള സംഭരണ കേന്ദ്രത്തിന്റെ തണുപ്പിക്കൽ സംവിധാനങ്ങൾ നിലക്കും, ഇത് റേഡിയേഷൻ ചോർച്ചക്ക് കാരണമാകും,” അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

അതേസമയം, കീവുമായുള്ള ചർച്ചകളിൽ ‘നേരിയ പുരോഗതി’ ഉണ്ടെന്ന് റഷ്യ പറഞ്ഞതിനാൽ ബോംബാക്രമണം നടന്ന നഗരങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ കൂടുതൽ മാനുഷിക ഇടനാഴികൾ തുറക്കാൻ റഷ്യയും യുക്രൈനും സമ്മതിച്ചു.