ചേർത്തലയിൽ പ്ളൈവുഡ്‌ ഫാക്‌ടറിയിൽ വൻ തീപിടിത്തം

0
89

ചേർത്തലയിൽ ഉള്ള പ്ളൈവുഡ്‌ ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

നിലവിൽ തീ നിയന്ത്രണ വിധേയമായതായാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ അറിയിക്കുന്നത്. ഫാക്‌ടറി പൂർണമായി തീപിടിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് വിലയിരുത്തൽ. തീ പടരുന്നത് കണ്ട സമീപവാസികളാണ് ഫയഫോഴ്‌സ്‌ ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്‌തമല്ല.