ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ; 16 വയസുകാരൻ പിടിയിൽ

0
77

ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ച 16 വയസുകാരൻ പിടിയിൽ. തമിഴ്നാട് ചെങ്കല്പേട്ട് കളക്ടർ എആർ രാഹുൽ നാഥിൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച ബാലനെയാണ് പിടികൂടിയത്. കളക്ടറുടെ പേരിൽ അക്കൗണ്ട് നിർമിച്ച് അത് വഴി പലരോടും ബാലൻ പണം കടം ചോദിക്കുകയായിരുന്നു.

ജനുവരി 18ന് കളക്ടർ തൻ്റെ യഥാർത്ഥ ഫേസ്ബുക്ക് പ്രൊഫൈലിൽ വ്യാജനെപ്പറ്റിയുള്ള വിവരം അറിയിച്ചു. തൻ്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുകയാണെന്നും അത് വഴി പലരോടും പണം ചോദിക്കുകയാണെന്നും കളക്ടർ കുറിച്ചു. തുടർന്ന് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ഭരത്പൂറിൽ നിന്നാണ് ഈ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നതെന്ന് പൊലീസിനു മനസ്സിലായി. തുടർന്നാണ് ബാലനെ പിടികൂടിയത്.