മരുമകൾക്ക് നേരെ ലൈംഗികപീഡനം; 51കാരൻ അറസ്‌റ്റിൽ

0
50

മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്‌റ്റിൽ. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കല്യാണം കഴിഞ്ഞ് ഗർഭിണി ആയിരിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. എതിർത്തപ്പോൾ കൊല്ലുമെന്നും കുടുംബബന്ധം തകർക്കുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. സംശയം തോന്നിയ ഭർത്താവ് ഭാര്യയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഭവം പുറത്തായത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

വാഴക്കാട് സിഐ കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.