കൊല്ലപ്പെട്ട ഇന്ത്യന്‍വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും, എംബാം ചെയ്തതായി മന്ത്രി

0
88

ഉക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും. മൃതദേഹം എംബാം ചെയ്ത് യുക്രൈനിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഷെല്ലിംഗ് അവസാനിച്ചാല്‍ ഉടന്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയതെന്നും ബസവരാജ ബൊമ്മെ പറഞ്ഞു.