Thursday
1 January 2026
27.8 C
Kerala
HomePolitics'ആന്റണിയെ പോലുള്ള യുവ നേതാക്കൾ ഇങ്ങനെ പറഞ്ഞാലോ'; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന തീരുമാനത്തിന് പിന്നാലെ ട്രോളുകൾ

‘ആന്റണിയെ പോലുള്ള യുവ നേതാക്കൾ ഇങ്ങനെ പറഞ്ഞാലോ’; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന തീരുമാനത്തിന് പിന്നാലെ ട്രോളുകൾ

രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ തീരുമാനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ.

രാജ്യസഭാ എം.പിമാരുടെ കാലാവധി കഴിയുമ്പോൾ അദ്ദേഹം സഭയിൽ നടത്തിയ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയും വിമർഷനമുയരുന്നുണ്ട്. രാജ്യസഭയിൽ ഇതുവരെ ഒറ്റചോദ്യം പോലും ആന്റണി ചോദിച്ചിട്ടില്ലെന്ന കണക്കാണ് വിമർശനത്തിന് കാരണമാക്കുന്നത്. എല്ലാത്തിനുമുള്ള ഉത്തരം തന്റെ കയ്യിൽ ഉണ്ടായതുകൊണ്ടാണ് സഭയിൽ ചോദ്യങ്ങൾ ചോദിക്കാത്തതെന്നാണ് ട്രോളർമാർ പറയുന്നത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന കെ.വി. തോമസിന്റെ പ്രസ്താവനവെച്ചും ട്രോളുകൾ ഇറങ്ങുന്നുണ്ട്.

‘എ.കെ. ആന്റണി രാജ്യസഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ കെ.വി. തോമസാണ്. ആന്റണിയുടെ ത്യാഗ മനോഭാവത്തേയും പുതുതലമുറയോടുള്ള കരുതലിനെയും പുകഴ്ത്തി മനോരമ അർമാദിക്കും, ആന്റണി ഒരു രാജ്യസഭാ എം.പി ആയിരുന്നെന്ന് കൊൺഗ്രസുകാർ തന്നെ അറിയുന്നത് ഈ വാർത്തക്ക് ശേഷം ആയിരിക്കും,’ തുടങ്ങിയവയാണ് ട്രോൾ പോസ്റ്റുകൾ.

 

ആന്റണിക്ക് പകരം മുതിർന്ന നേതാക്കളെ തന്നെ കോൺഗ്രസ് പരിഗണിക്കാൻ തയ്യാറാകുന്നു എന്ന വാർത്തയെ പരിഹസിച്ച് എഴുത്തുകാരൻ ബഷീർ വള്ളിക്കുന്നും രംഗത്തെത്തി. ‘ആന്റണി മത്സരിക്കുന്നില്ല എന്ന് പറഞ്ഞതോടെ എം.എം. ഹസ്സൻ, മുല്ലപ്പള്ളി, കെ.വി. തോമസ് എന്നിവരൊക്കെ റെഡിയായി ഇരിക്കുന്നുണ്ടെന്നും ആ പേരുകൾ പരിഗണിക്കുന്നുണ്ടെന്നും വാർത്ത.

 

കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും.

RELATED ARTICLES

Most Popular

Recent Comments