വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

0
136

തൊടുപുഴ മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് ആസിഡൊഴിച്ചത്. വഴക്കിനെത്തുടർന്ന് യുവതിയുടെ മുഖത്ത് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റ മ‍ഞ്ഞപ്ര സ്വദേശിനി സോനയെ (25) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോനയുടെ മുന്‍ ഭര്‍ത്താവ് മുട്ടം സ്വദേശി രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് രാഹുല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നെഞ്ചിലും രണ്ട് കൈകളിലും പുറകിലുമാണ് പൊള്ളലേറ്റത്. ഇവരെ ബേര്‍ണ്‍ ഐ.സി.യുവിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.