വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാല് വയസുകാരന് ദാരുണാന്ത്യം

0
105

വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടം. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് അഫ്സന്‍. കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്.

മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.