വര്‍ക്കലയില്‍ വീടിന് തീപിടിച്ച് കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

0
118

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍ (62) , ഭാര്യ ഷേര്‍ളി(52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഹിൽ (27), അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്.

മൂത്തമകന്‍ നിഹില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്.  ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. രണ്ടു നില വീട് പൂർണമായും കത്തി നശിച്ചു. ഷോർട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എ സി പ്രവർത്തിച്ചിരുന്നു.

പുലര്‍ച്ചെ 1.40 ആയപ്പോള്‍ തീ കത്തുന്നതും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ട് അയല്‍വാസിയായ ശശാങ്കന്റെ മകള്‍ നിഹുലിനെ ഫോണില്‍ വിളിച്ചിരുന്നു. നിഹുല്‍ ഫോണ്‍ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുല്‍ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.

രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നത് കണ്ട അയല്‍വാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാല് ബൈക്കുകള്‍ കത്തിയിട്ടുണ്ട്. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് ആണ് തീയണച്ചത്.

കാർപോർച്ചിലുണ്ടായിരുന്ന ബൈക്കുകളും കത്തിനശിച്ചു. പ്രതാപന്റെ മൂത്തമകൻ അഖിലും കുടുംബവും വിദേശത്താണ്‌. ഇവർ എത്തിയശേഷമാകും സംസ്‌കാര ചടങ്ങുകൾ . വാര്‍ക്കല്‍ പുത്തന്‍ചന്തയില്‍ പച്ചക്കറി മൊത്തവ്യാപാരിയാണ്‌ പ്രതാപന്‍.