അക്ഷയ് മോഹന്റെ മരണം കൊലപാതകം; പിതാവ് അറസ്റ്റില്‍

0
146

വയനാട് മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹനന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പിതാവ് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

മോഹനനെ ചോദ്യം ചെയ്തപ്പോഴാണ കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തില്‍ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അക്ഷയ് ലഹരിക്കടിമപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.