‘അയാള്‍ തോണ്ടിക്കൊണ്ടിരുന്നു, മെഹ്നുവിന് ഇതിന്റെയൊന്നും ചിന്തയില്ല’; റിഫയുടെ ശബ്ദ സന്ദേശം പുറത്ത്

0
133

മലയാളി വ്ലോഗർ റിഫയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് ശബ്ദ സന്ദേശം പുറത്ത്. മരണത്തിന് മണിക്കൂറുകള്‍ മുമ്പ് ഒരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കൂടെ താമസിക്കുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണമാണ് ഓഡിയോ സന്ദേശത്തിലുള്ളത്.

‘ഇന്നലെ ബുര്‍ജ് ഖലീഫയില്‍ പോയി വന്നതിന്റെ ക്ഷീണത്തിലാണ് ഉറങ്ങുന്നത്. ഉറങ്ങുമ്പോള്‍ ചങ്ങായി ജംഷാദ് തോണ്ടി വിളിച്ച് ഫാന്‍ ഓഫ് ചെയ്യാന്‍ പറയുന്നു. എന്തൊക്കെയോ ചെയ്യുന്നു. മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഞാന്‍ കിടന്നുറങ്ങുന്നത്. ജംഷാദ് എത്ര ഫ്രണ്ട് ആയാലും ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു.

എനിക്ക് ദേഷ്യം വന്നു. ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്ന കാരണം പുലര്‍ച്ചവരെ ഉറങ്ങാതെ കാത്തിരുന്നു. ആര്‍ക്കാ എപ്പോഴാ മനസ് മാറുകയെന്ന് പറയാന്‍ കഴിയില്ല. മെഹ്നുവിന് ഇതിന്റെയൊന്നും ചിന്തയില്ല’- ഇങ്ങനെയാണ് സന്ദേശം.

മാർച്ച് ഒന്നിനാണ് റിഫയെ ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസറകോട് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫയും ദുബായില്‍ എത്തിയത്.