ആന്ധ്രയില്‍ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു

0
82

ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തില്‍ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. നാഗമണി, കമല എന്നിവരാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ഇരുവർക്കും പൂച്ചയുടെ കടിയേറ്റത്.

സംഭവശേഷം ആശുപത്രിയില്‍ എത്തി ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഇരുവരും ടി.ടി കുത്തിവയ്പ്പ് ഉള്‍പ്പടെയുള്ള മുന്‍കരുതലുകളും കൈക്കൊണ്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇവരുടെ ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
കമല മംഗളഗിരിയിലെ എന്‍ ആര്‍ ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലുമാണ് മരിച്ചത്. സ്ത്രീകളെ കടിച്ച പൂച്ചയ്ക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നതായി പിന്നീട് സ്ഥിരീകരിച്ചു. ഇത് സ്ത്രീകളുടെ ശരീരത്തിലേക്ക് പടര്‍ന്നതാണെന്ന് ഡോക്‌ടര്‍ പറഞ്ഞു.