ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടി (3.2 മീറ്റര്‍) ആണ് നെടുങ്കമുവയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളില്‍ ഒരാളാണ് നെടുങ്കമുവ.
ജനത്തിരക്കേറിയ വഴികളിലൂടെ രാജ സഞ്ചരിക്കുമ്പോള്‍ വഴിയൊരുക്കാന്‍ രണ്ട് സൈനിക യൂണിറ്റിന് പുറമേ സ്ഥിരം പാപ്പാന്‍മാരും ഉണ്ടാവും.ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കുന്ന പ്രധാനപ്പെട്ട ഉത്സവമാണ് എസല.
ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് നെടുങ്കമുവെയാണ് തെരഞ്ഞെടുക്കപ്പെട്ട ആന. കേരളത്തിലും രാജയ്ക്ക് വലിയ ആരാധകരുണ്ട്.