കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രൈനിലെ നാല് നഗരങ്ങളിൽ റഷ്യയുടെ താൽക്കാലിക വെടിനിർത്തൽ. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിർത്തൽ ബാധകമാണ്.
ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്ന സൂമി, ഖാർക്കീവ് നഗരങ്ങളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരെ ഒഴിപ്പിക്കാൻ മനുഷ്യത്വ ഇടനാഴി നിർമിക്കാനും ധാരണയുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഇടപെടലാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചെത്താണ് റിപ്പോര്‍ട്ട്. മാക്രോണ്‍ ഇന്നലെ രണ്ട് മണിക്കൂറോളം പുടിനുമായി സംസാരിച്ചിരുന്നു. ഉക്രൈനിലെ സൈനിക നടപടി നിര്‍ത്താന്‍ മാക്രോണ്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു.
മാക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ച് മനുഷ്യത്വ ഇടനാഴി തുറക്കാന്‍ റഷ്യ തയ്യാറായെന്ന് റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ട്വീറ്റ് ചെയ്തു. നേരത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആക്രമം തുടര്‍ന്നതിനാല്‍ മരിയോപോളില്‍ നിന്നുള്‍പ്പെടെ മനുഷ്യത്വ ഇടനാഴിയിലൂടെ ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.