രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാർച്ച്‌ 31 ന്‌; കേരളത്തിൽനിന്ന്‌ 3 ഒഴിവ്‌

0
133

കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽനിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ്‌ മാർച്ച്‌ 31ന്‌ നടക്കും. ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‌‐ 1, നാഗാലാൻറ്‌‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെ ആകെ 13 സീറ്റുകളിലാണ്‌ ഒഴിവ്‌ വരുന്നത്‌. കേരളത്തിൽ നിന്ന്‌ എ കെ ആൻറണി, കെ സോമപ്രസാദ്‌, എം വി ശ്രേയാംസ്‌ കുമാർ എന്നിവരുടെ കാലാവധിയാണ്‌ പൂർത്തിയാകുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം 16ന്‌ വരും. 21ന്‌ നാമനിർദ്ദേശ പത്രിക നൽകാം, 24ന്‌ പിൻവലിക്കാം. തെരഞ്ഞെടുപ്പ്‌ ആവശ്യമെങ്കിൽ 31ന്‌ നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.