സ്വത്തു തര്‍ക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു

0
108

സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനായില്‍ രഞ്ജു കുര്യനാണ് കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യനാണ് വെടിവെച്ചത്. തര്‍ക്കത്തിനിടെ രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു.

ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രഞ്ജുവിനാണ് തലയിലാണ് വെടികൊണ്ടത്. രഞ്ജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഞ്ജുവിന്റെയും ജോര്‍ജ് കുര്യന്റെയും സഹോദരന്‍ മാത്യു സ്‌കറിയ എന്നയാള്‍ക്കും വെടിയേറ്റു. പരിക്കേറ്റ ഇയാളെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.