ഗായത്രി വധക്കേസില്‍ പ്രവീണിന്റെ ഫോണ്‍സംഭാഷണം പുറത്ത്

0
107

തമ്പാനൂർ അരിസ്റ്റോ ജങ്ക്ഷനിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയുടെ ഫോണ്‍സംഭാഷണം പുറത്ത്. ഗായത്രിയുടെ ബന്ധു പ്രവീണിനോട് ബന്ധു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുത്തത് പ്രവീണ്‍ ആണ്. ഗായത്രിക്ക് ഫോണ്‍ കൊടുക്കില്ലെന്ന് പറയുന്ന പ്രവീണ്‍ ഗായത്രിയെ കെട്ടിയത് താനാണെന്നും മറുപടി പറയുന്നുണ്ട്.

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയില്‍ വച്ച്‌ താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീണ്‍ പറഞ്ഞു.

ഗായത്രിയെ കാണാതായതോടെ ‘അമ്മ സുജാത വിളിച്ചിപ്പോഴെല്ലാം ഫോണെടുത്ത് സംസാരിച്ചതും പ്രവീണായിരുന്നു. ഗായത്രി തന്റെയൊപ്പം ഉണ്ടെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു പ്രവീണിന്റെ മറുപടി. ഫോണ്‍ ഗായത്രിക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടും പ്രവീണ്‍ തയാറായില്ലെന്നും സുജാത പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.