പാക്കിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവച്ചുവീഴ്‌ത്തി; ചെറിയ ബാഗ് കണ്ടെടുത്തു

0
58

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേനയായ ബിഎസ്‌എഫ് വെടിവച്ചു വീഴ്‌ത്തി. ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്‌എഫ് അറിയിച്ചു.

പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പറക്കുന്നതായുള്ള മൂളല്‍ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പാക്കിസ്ഥാന്‍ ഭാഗത്ത് നിന്ന് ഇന്ത്യന്‍ ഭാഗത്തേയ്ക്ക് അതിര്‍ത്തി കടന്ന് ഡ്രോണ്‍ പറക്കുന്നത് ബിഎസ്‌എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വെടിവച്ചിടാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഡ്രോണില്‍ നിന്ന് ചെറിയ ബാഗ് കണ്ടെടുത്തു. ഇതില്‍ അഞ്ചു പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നതായി ബിഎസ്‌എഫ് അറിയിച്ചു. കള്ളക്കടത്തെന്ന് സംശയിക്കുന്നതായി ബിഎസ്‌എഫ് അറിയിച്ചു. കള്ളക്കടത്ത് സാധനങ്ങള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു. പാക്കറ്റുകള്‍ക്ക് ഒന്നാകെ നാലര കിലോഗ്രാം ഭാരം ഉണ്ട്. മഞ്ഞ, കറുപ്പ് നിറത്തിലുള്ളതാണ് പാക്കറ്റുകള്‍.