Saturday
10 January 2026
21.8 C
Kerala
HomeEntertainment37 ലക്ഷം രൂപയുടെ തട്ടിപ്പ്; ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്ക് ജാമ്യമില്ലാ വാറന്റ്

37 ലക്ഷം രൂപയുടെ തട്ടിപ്പ്; ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്ക് ജാമ്യമില്ലാ വാറന്റ്

ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്ക് തട്ടിപ്പ് കേസിൽ ജാമ്യമില്ലാ വാറന്റ്. മൊറാദാബാദ് സ്വദേശി പ്രമോദ് ശർമ്മയുടെ പരാതിയിലാണ് നടപടി. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി സോനാക്ഷി സിൻഹ 37 ലക്ഷം മുൻകൂറായി കൈപ്പറ്റി. എന്നാൽ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നടിയുടെ മാനേജർ തിരികെ നൽകിയില്ല. സോനാക്ഷിയെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് പരാതിയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് സോനാക്ഷിയോട് പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും നടി എത്തിയില്ല. തുടർന്ന് നടിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments