പലസ്തിനിലെ ഇന്ത്യന്‍ അംബാസഡര്‍ നയതന്ത്ര കാര്യാലയത്തില്‍ മരിച്ച നിലയില്‍

0
140

പലസ്തിനിലെ ഇന്ത്യന്‍ അംബാസഡര്‍ മുകുള്‍ ആര്യയെ റാമല്ലയിലെ നയതന്ത്ര കാര്യാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. 20008 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനാണ്.

നയതന്ത്ര പ്രതിനിധിയുടെ നിര്യാണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അനുശോചിച്ചു. മുകുള്‍ ആര്യയുടെ മരണത്തില്‍ ഫലസ്തീന്‍ ഭരണനേതൃത്വം ഞെട്ടല്‍ രേഖപ്പെടുത്തി. കാബൂള്‍, മോസ്‌കോ എംബസികളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തും സേവനം അനുഷ്ഠിച്ചു.

മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹി സ്വദേശിയാണ്. ഡൽഹി സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിലായിരുന്നു പഠനം.