മീഡിയ വൺ സംപ്രേഷണ വിലക്ക്‌: ഹർജി സുപ്രീം കോടതി വെള്ളിയാഴ്‌ച പരിഗണിക്കും

0
91

മീഡിയ വൺ ചാനലിനുള്ള സംപ്രേഷണ വിലക്ക്‌ നീക്കണമെന്നാവശ്യപ്പെട്ട് മാനേജമെന്റ് നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ ആണ് ഇക്കാര്യം അറിയിച്ചത്. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവേയുടെ ആവശ്യം പരിഗണിച്ചാണ് ഹർജി വെള്ളിയാഴ്‌ച പരിഗണിക്കുന്നത്.

സംപ്രേഷണം വിലക്കിയുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയ സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളതെന്നാണ്‌ ഹർജി തള്ളി ഹൈക്കോടതി പറഞ്ഞത്‌. ചാനലിന് വേണ്ടി മുതിർന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുൾ റോഹ്തകി, ദുഷ്യന്ത് ദവെ, എന്നിവരാണ് സുപ്രിംകോടതിയിൽ ഹാജരാകുക.