ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിക്കടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു

0
73

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍ പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയനാണ് മരിച്ചത്. എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നലിന് സമീപമാണ് അപകടം.

കൊടുങ്ങല്ലൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ ടയര്‍ പഞ്ചറായപ്പോള്‍ അത് നന്നാക്കുന്നതിനിടെയായിരുന്നു അപകടം. ടയര്‍ ഭാഗം നെഞ്ചില്‍ തട്ടിയാണ് മരണം. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.