Saturday
20 December 2025
18.8 C
Kerala
HomeKeralaകഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചതായി പരാതി; രണ്ടുവയസുള്ള കുഞ്ഞിനും യുവാവിനും പരിക്ക്

കഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചതായി പരാതി; രണ്ടുവയസുള്ള കുഞ്ഞിനും യുവാവിനും പരിക്ക്

തലസ്ഥാനത്ത് കഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചതായി പരാതി. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനെയും ഭാര്യ അന്‍സിലയെയും ഇവരുടെ കുഞ്ഞിനെയുമാണ് ഒരു സംഘം വീട് കയറി ആക്രമിച്ചത്. രണ്ട് വയസുള്ള കുഞ്ഞിനടക്കം മര്‍ദനമേറ്റതായി പരാതിയില്‍ പറയുന്നു. നിസാമിന് തലയ്ക്ക് വെട്ടേറ്റു.

നിസാമും ഭാര്യയും നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിൽ ചികില്‍സയിലാണ്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുള്‍പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. കഞ്ചാവ് മാഫിയക്കെതിരെ പൊലിസില്‍ പരാതി നല്‍കിയതിനാണ് ആക്രമണമെന്ന് നിസാം മൊഴി നല്‍കി.

RELATED ARTICLES

Most Popular

Recent Comments