പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ച്‌ പണം ഉണ്ടാക്കാം; പുതിയ സംരംഭവുമായി കോയമ്പത്തൂർ കോർപ്പറേഷൻ

0
124

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ ശ്രദ്ധിക്കുക, നല്ലൊരു തുകയാണ് ഇതുവഴി നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിച്ച്‌ പണം ഉണ്ടാക്കുന്ന പുതിയ പദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണ് കോയമ്പത്തൂർ നഗരസഭ. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള നൂതന ആശയവുമായി എത്തിയിരിക്കുന്നു; ‘ഗ്രീന്‍ ബ്രിക്സ്’ നിക്ഷേപിച്ച്‌ പണം സമ്പാദിക്കുക എന്നതാണ് പദ്ധതി.

കോയമ്പത്തൂർ റസിഡന്റ് അവയര്‍നസ് അസോസിയേഷന്‍, റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ ടെക്‌സിറ്റി തുടങ്ങിയ എന്‍ജിഒകളുമായി സഹകരിച്ചാണ് കോര്‍പ്പറേഷന്‍ ‘ഗ്രീന്‍ ബ്രിക്ക് ഇനിഷ്യേറ്റീവ്’ ആരംഭിച്ചത്. നാല് മുതൽ അഞ്ചു കിലോ വരെ ഭാരമുള്ള ഓരോ പ്ലാസ്റ്റിക്ക് മാലിന്യത്തിനും 5 രൂപ ലഭിക്കും. നഗരത്തിലുടനീളം 12 ശേഖരണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 2023 ഫെബ്രുവരി 26 വരെ എല്ലാ ശനിയാഴ്ചകളിലും ആളുകള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ ‘ഗ്രീന്‍ ബ്രിക്‌സ്’ ഇടാം.