സഹകരണ വനിതാദിന അവാർഡ് എട്ട് സംഘങ്ങൾക്ക്

0
269

അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥനത്തെ എട്ട് വനിതാ സഹകരണ സംഘങ്ങൾക്ക് വനിതാദിന അവാർഡ്. പ്രവര്‍ത്തന മികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വനിതാ സഹകരണ സംഘങ്ങൾക്കാണ് അവാർഡ്.

ഉദുമ വനിതാ സർവീസ് സഹകരണസംഘം (കാസർകോട്), എരുവട്ടി വനിതാസഹകരണസംഘം (കണ്ണൂര്‍), കാരശ്ശേരി വനിതാ സഹകരണ സംഘം (കോഴിക്കോട്), ചുങ്കത്തറ വനിത സഹകരണസംഘം (മലപ്പുറം), നടത്തറ പഞ്ചായത്ത് വനിത സർവീസ് സഹകരണസംഘം (തൃശൂർ), മാറാടി പഞ്ചായത്ത് വനിതാ സഹകരണസംഘം (എറണാകുളം), കരീപ്ര റീജിയണല്‍ വനിതാ സഹകരണസംഘം (കൊല്ലം), നെല്ലിമൂട് വനിത സഹകരണസംഘം (തിരുവനന്തപുരം) എന്നീ സംഘങ്ങൾക്കാണ് അവാർഡ്.

മാർച്ച് എട്ടിന് ജവഹര്‍ സഹകരണ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.