പഞ്ചാബില്‍ 76-90 സീറ്റുകള്‍ നേടി ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്; ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം

0
140

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ 76-90 സീറ്റുകള്‍ നേടി ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്കെത്തുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 28 ശതമാനം വോട്ടാണ് ആംആദ്മി പാര്‍ട്ടി നേടുക.

കോണ്‍ഗ്രസ് 28 ശതമാനം വോട്ട് നേടും. 19-31 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക. അകാലിദളിന് 7-11 സീറ്റുകളും ബിജെപിക്ക് 1-4 സീറ്റുമാണ് പ്രവചിച്ചിട്ടുള്ളത്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകും. 240 സീറ്റുകളില്‍ ബിജെപി, 140 സീറ്റുകളില്‍ എസ്‌പി, 17 സീറ്റുകളില്‍ ബിഎസ്‌പി നാലുസീറ്റുകള്‍ കോണ്‍ഗ്രസിന് എന്നിങ്ങനെയാണ് ടൈംസ്‌ നൗ ചാനലിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം.റിപ്പബ്ലിക്ക് ടിവിയും ബിജെപി യുപിയില്‍ അധികാരത്തില്‍ തുടരുമെന്ന് പറയുന്നു. ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നു. 38 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.