സഹപ്രവര്‍ത്തകനെ വെടിവച്ച്‌ കൊന്ന ശേഷം ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിവെച്ച്‌ മരിച്ചു

0
101

സഹപ്രവര്‍ത്തകനെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിവെച്ച്‌ മരിച്ചു. ഇന്ത്യാ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാമ്ബില്‍വച്ചാണ് ബിഎസ്‌എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ക്യാമ്പിൽ വച്ചാണ് സഹപ്രവര്‍ത്തകനെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്.