Monday
12 January 2026
21.8 C
Kerala
HomeKeralaസിറ്റി സ്കൂൾ വികസനത്തിന് രണ്ടരക്കോടി

സിറ്റി സ്കൂൾ വികസനത്തിന് രണ്ടരക്കോടി

പി.എം.ജി. സിറ്റി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി രണ്ടരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് അറിയിച്ചു. സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമ്മാണം നടത്തി വരുന്ന കെട്ടിടത്തിന് മുകളിൽ രണ്ടു നിലകൾ കൂടി നിർമ്മിക്കുന്നതിനാണ് ഭരണാനുമതി.

നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ പൂർത്തിയാകും. പുതിയ ഉത്തരവ് പ്രകാരമുള്ള പ്രവൃത്തികൾ അടിയന്തിരമായി ആരംഭിച്ച് സമയ ബന്ധിതമായി പൂർത്തിയാക്കും. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമായ സിറ്റി സ്കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments