പുന്നല കുമരംകുടിയില്‍ നാശം വിതച്ച്‌ കാട്ടാനക്കൂട്ടം

0
112

പുന്നല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കുമരംകുടി കുരിശിന്‍മൂട്ടില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു കാട്ടാനകള്‍ കൂട്ടമായെത്തി കടകളും കാര്‍ഷിക വിളകളും നശിപ്പിച്ചത്.

പുത്തന്‍ വീട്ടില്‍ തുളസീധരന്‍ നായരുടെ ചായക്കടയും സൂര്യമംഗലം വീട്ടില്‍ പ്രസാദിന്റെ സ്‌റ്റേഷനറിക്കടയും തകര്‍ത്തു. നിരവധി കര്‍ഷകരുടെ വാഴ, മരച്ചീനി, തെങ്ങ്, കമുക്, വെറ്റില എന്നിവ പിഴുതെറിഞ്ഞു.

വെള്ളിയാഴ്ച രാത്രി എത്തിയ കാട്ടാനകള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കാടുകയറിയത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാര്‍ ആനയെ വനത്തിലേക്ക് കയറ്റി വിട്ടത്.