റഷ്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ കാര്‍ഡ് പേയ്‌മെന്റ് ഭീമന്മാരായ വിസയും മാസ്റ്റര്‍ കാര്‍ഡും. ശനിയാഴ്ചയായിരുന്നു ഇവരുടെ പ്രഖ്യാപനം. ഉക്രൈനില്‍ റഷ്യ അധിനിവേശവും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
റഷ്യയുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും നിര്‍ത്തിവെക്കാന്‍ ഇടപാടുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കി. റഷ്യക്കെതിരെ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന അമേരിക്കയുടെയും വിവിധ അമേരിക്കന്‍ കമ്പനികളുടെയും തുടര്‍ച്ചയായാണ് ഇപ്പോള്‍ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയും രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധവുമായി സഹകരിക്കുമെന്നും നേരത്തെ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ വ്യക്തമാക്കിയിരുന്നു.