Breaking ശ്രീനഗർ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; ഒരാള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

0
58

ശ്രീനഗറിലെ ഏറെ തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാള്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റവരില്‍ ഉൾപ്പെടുന്നു. ശ്രീനഗറിലെ ഹരിസിംഗ് ഹൈ സ്ട്രീറ്റിലേക്കാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായതിനാൽ മാർക്കറ്റിൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി.