ലൈംഗിക പീഡന പരാതി; സംവിധായകന്‍ ലിജു കൃഷ്ണ കസ്റ്റഡിയിൽ, ഷൂട്ടിംഗ് നിര്‍ത്തിവച്ചു

0
111

ലൈംഗിക പീഡന പരാതിയില്‍ യുവ സിനിമ സംവിധായകന്‍ ലിജു കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന ചിത്രത്തിൽ പ്രവര്‍ത്തിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ നിന്നും ലിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്റഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തി സംവിധായകനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ലിജു കൃഷ്ണ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം സണ്ണി വെയ്‌നായിരുന്നു സംവിധാനം ചെയ്തിരുന്നത്.

ലിജുവിനെ കസ്റ്റഡിയിലെടുത്തമ്പോള്‍ പടവെട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ചിത്രത്തിന്റെ തുടര്‍ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.