മലയാളി കുടുംബം സഞ്ചരിച്ച കാറില്‍ ചരക്ക് ലോറി ഇടിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു

0
129

കോയമ്പത്തൂരിനുസമീപം കെ ജി ചാവടിക്കും മധുക്കരയ്ക്കും ഇടയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് ലോറി ഇടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ആറരയോടെയാണ് അപകടം.

കാറിലുണ്ടായിരുന്ന സജ്ജുശ്രീ (5), മിത്രന്‍ (7) എന്നീ കുട്ടികള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഏറെക്കാലമായി ഈറോഡില്‍ സ്ഥിരതാമസക്കാരായ തൃശൂര്‍ സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം ഈറോഡിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം.

രാമചന്ദ്രനും കുടുംബത്തിനും പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറി വന്ന് ഇടിച്ചതായാണ് വിവരം.