പാലക്കാട് ഉമ്മിണിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു

0
140

പാലക്കാട് ഉമ്മിണിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാകേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലിക്കുഞ്ഞ്. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മണ്ണുത്തി വെറ്റിനറി കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഉമ്മിണിയിലെ പൂട്ടിയിട്ട വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. കുട്ടികളില്‍ ഒന്നിനെ മാത്രം തള്ളപ്പുലി കൊണ്ടുപോയതിനാല്‍ രണ്ടാമത്തെ കുഞ്ഞിനെ തൃശ്ശൂരിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.