നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിൽ ഇടിച്ചുകയറി ദമ്പതികൾ മരിച്ചു

0
183

ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചു. എംസി റോഡില്‍ തുരുത്തിയിലുണ്ടായ വാഹനാപകടത്തിലാണ് കുറിച്ചി എസ്പുരം വഞ്ചിപ്പുഴ സൈജു (43), ഭാര്യ ബിബി (40) എന്നിവര്‍ മരിച്ചത്.

ഞായറാഴ്ചയായിരുന്നു അപകടം. ഇരവിപേരൂരില്‍ ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോവുകയായിരുന്നു ഇരുവരും. ചങ്ങനാശേരി ഭാഗത്തുനിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം. കുറിച്ചി മന്ദിരം കവലയില്‍ സ്റ്റേഷനറി കട നടത്തുകയാണ് സൈജു. മക്കള്‍: അമല്‍, പരേതനായ ഏബല്‍.