ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; പ്രഖ്യാപനം ഉടൻ

0
47

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു.

അവയെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു. അത് അവര്‍ക്കിഷ്ടമായിട്ടുണ്ട്,’ ആഷിഖ് അബു പറഞ്ഞു.

‘ജനഗണമന’ ഏപ്രിലിൽ എത്തും മുമ്പ് പല തവണ ഭാവനയോട് സിനിമയിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നത്തെ മാനസികസമ്മര്‍ദ്ദം നടിയെ പിന്നോട്ട് വലിക്കുകയായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. മലയാളത്തിലേക്ക് തിരിച്ചു വരുമെന്ന് ഭാവനയും ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.