ആഷിഖ് അബു, പൃഥ്വിരാജ്, ഷാജി കൈലാസ്, ജിനു എബ്രഹാം; ഒപ്പം നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന

0
47

തനിക്ക് നേരെ ആക്രമണം ഉണ്ടായതിന് ശേഷവും തനിക്ക് പിന്തുണയുമായി ചില നല്ല സുഹൃത്തുക്കൾ വന്നിരുന്നു. ആഷിഖ് അബുവിനേയും പൃഥ്വിരാജിനേയും പോലെ നിരവധിപ്പേർ മലയാളത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മലയാളം സിനിമയിലേക്ക് മടങ്ങാനുള്ള ബുദ്ധിമുട്ട് മൂലം ആ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന് ഭാവന പറഞ്ഞു.

ആ സംഭവത്തിന് ശേഷവും ചിലർ എനിക്കാ അവസരങ്ങൾ നൽകിയിരുന്നു. ഞാൻ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ശഠിച്ചിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രൻ സാർ, ഷാജി കൈലാസ് സാർ, ജയസൂര്യ തുടങ്ങിയവർ എനിക്ക് അവസരങ്ങൾ നൽകിയിരുന്നു. ഡബ്‌ള്യൂസിസി നൽകിയ പിന്തുണയും ധൈര്യവും ഒരിക്കലും മറക്കാൻ കഴിയില്ല. തനിക്ക് ഒരുപാട് ധൈര്യം തന്നു.