ക്വാര്‍ട്ടേഴ്സില്‍ കയറി വീട്ടമ്മയെയും മകളെയും അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
74

ക്വാര്‍ട്ടേഴ്സില്‍ കയറി വീട്ടമ്മയെയും മകളെയും അക്രമിച്ച കേസിലെ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ഉക്കിനടുക്കയിലെ ജാഫര്‍ സാദിഖ് (48), കാസര്‍കോട്ടെ മുഹമ്മദ് (39) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ക്വാര്‍ട്ടേഴ്സ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഖാരിക്കണ്ടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന താഹിറ (47) യെയും പ്രായപൂർത്തിയാകാത്ത മകളെയും ഇരുവരും മർദിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് കുമ്പള പൊലീസ് എത്തിയപ്പോൾ ഇരുവരും ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ട് മാസം മുമ്പ് കുമ്പള താജ് ഹോട്ടലിന് സമീപത്തെ ചായപ്പൊടി വ്യാപാരി നാസര്‍ ബായാറിനെ കടയില്‍ കയറി മുളക് പൊടി മുഖത്തേക്ക് വിതറി മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലും ബദിയടുക്ക പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ് ജാഫര്‍ സ്വാദിഖ്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.