ഷെയ്ൻ വോണിന്റെ മരണത്തിൽ അന്വേഷണം; 3 സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

0
92

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ തായ്‌ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ഓസ്ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തിയിട്ടുണ്ട്. നിലവില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് തായ് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെയാണ് ഷെയ്‌ൻ വോൺ ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചത്. തായ്‌ലൻഡിലുള്ള സ്വന്തം വില്ലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഡോക്‌ടർമാർക്ക്‌ ജീവൻ രക്ഷിക്കാനായില്ല. തിരക്കുകൾ മാറ്റിവച്ച് മൂന്നു മാസം വിശ്രമിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണ് ഷെയ്ൻ വോൺ തായ്‌ലൻഡിലെത്തിയതെന്ന് വെളിപ്പെടുത്തൽ.

അദ്ദേഹത്തിന്റെ മാനേജർ ജയിംസ് എർസ്കിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാലു സുഹൃത്തുക്കൾക്കൊപ്പമായിരുന്നു വോണിന്റെ തായ്‌ലൻഡ് സന്ദർശനം.
ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസൻ പറഞ്ഞു. എംസിജി സ്റ്റേഡിയത്തിലെ ഗാലറിക്ക് ഷെയ്ന്‍ വോണിന്റെ പേര് നല്‍കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു.