സമ്പൂർണ ഹരിത പദ്ധതിയാണ് സില്‍വര്‍ലൈന്‍- മുഖ്യമന്ത്രി പിണറായി വിജയന്‍

0
100

സില്‍വര്‍ ലൈന്‍ പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നും സമ്പൂർണ ഹരിത പദ്ധതിയാണ് സില്‍വര്‍ലൈനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടക്കുന്ന ജനസമക്ഷം കെ റെയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും ഒരു വന്യജീവി മേഖലയിലൂടെയും പാത കടന്നുപോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍, പാടങ്ങള്‍ എന്നിവ ഒഴുവാക്കി കൊണ്ടാണ് പരമാവധി പാത പോവുക, ഒരിടത്തും പുഴയുടെയൊ അരുവിയുടെയൊ ഒഴുക്കിനെ പാത തടസ്സപ്പെടുത്തില്ല, കല്ലും മണ്ണുമെല്ലാം ദേശീയപാത വികസനത്തെക്കാള്‍ കുറവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.