കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച പുരോഹിതന്‍ പിടിയില്‍

0
74

തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതിന് 50 വയസുകാരനായ ക്ഷേത്ര പൂജാരി അറസ്റ്റില്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം 2012, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 2000 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ക്ഷേത്രപൂജാരിയായ വി വൈദ്യനാഥനെ അറസ്റ്റ് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള ഒരു എന്‍ജിഒയില്‍ നിന്ന് ലഭിച്ച പരാതിയെതുടര്‍ന്നാണ് നടപടി.

യുഎസ് ആസ്ഥാനമായുള്ള എന്‍ജിഒയായ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) ആണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. എന്‍സിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യന്‍ അധികൃതരെ അറിയിച്ചു.

എന്‍സിഎംഇസിയുടെ പരാതിയെത്തുടര്‍ന്ന് തിരുപ്പൂര്‍ പൊലീസ് പ്രതിയുടെ ഐപി വിലാസവും ഫോണ്‍നമ്പറും ഉപയോഗിച്ച്‌ പ്രതിയെ കണ്ടെത്തി.