Thursday
15 January 2026
22.8 C
Kerala
HomeKeralaടാറ്റൂ സെന്റര്‍ ആര്‍ട്ടിസ്റ്റിനെതിരായ പീഡനക്കേസ്; ഒളിവിലുള്ള പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍

ടാറ്റൂ സെന്റര്‍ ആര്‍ട്ടിസ്റ്റിനെതിരായ പീഡനക്കേസ്; ഒളിവിലുള്ള പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍

ടാറ്റൂ സെന്റര്‍ കേന്ദ്രീകരിച്ച് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ടാറ്റൂ സെന്റര്‍ ആര്‍ട്ടിസ്റ്റുമായ പി എസ് സുജീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റാണ് സുജീഷ്.

ആറ് യുവതികളാണ് സുജീഷിനെതിരെ ഇതുവരെ മീടൂ ആരോപണമുന്നയിച്ചിരിക്കുന്നത്. പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കം അഞ്ച് വകുപ്പുകള്‍ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതികള്‍ വന്നതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments